Latest Updates

ബാങ്ക് പണമിടപാട് നടത്താന്‍ അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പണികിട്ടും. ദേശിയ പണിമുടക്ക് ഉള്‍പ്പടെ വരുന്നതിനാല്‍ അടുത്ത രണ്ടാഴ്ചയില്‍ ബാങ്കിങ് പ്രവൃത്തി ദിനങ്ങള്‍ കുറയും. അടുത്ത ആഴ്ച മൂന്നു ദിവസങ്ങളില്‍ മാത്രമാകും ബാങ്ക് പ്രവര്‍ത്തിക്കുക. ഇതില്‍ രണ്ട് ദിവസങ്ങള്‍ സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും.  

വരുന്ന ശനി, ഞായര്‍ (26, 27) ദിവസങ്ങള്‍ ബാങ്ക് അവധിയാണ്. 28നും 29നും ദേശിയ പണിമുടക്കാണ്. സംസ്ഥാനത്ത് ബാങ്കിങ് മേഖലയിലെ ജീവനക്കാരാകെ പണിമുടക്കിന്റെ ഭാഗമാകുന്നതിനാല്‍ ഇടപാടുകള്‍ തടസപ്പെടും. 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. ഏപ്രില്‍ ഒന്നിന് വര്‍ഷാന്ത്യ കണക്കെടുപ്പിന് ബാങ്ക് അവധിയാണ്. രണ്ടാം തിയതി പ്രവൃത്തി ദിനമാണ്. മൂന്നാം തിയതി ഞായറാഴ്ച അവധിയാണ്. 

Get Newsletter

Advertisement

PREVIOUS Choice